Browsing: Bible handwritten

ഇറ്റാലിയൻ ഭാഷയിലേക്ക് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളുമായാണ് സമാപന ദിവസം മുൻ കെഎസ്ഇബി ജീവനക്കാരൻ പിലാത്തറ വ്യാകുലമാതാ ദൈവാലയ ഇടവകാംഗമായ വിജയകുമാർ എത്തിയത്. കഴിഞ്ഞ വർഷങ്ങളിലായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് സമ്പൂർണ ബൈബിൾ പകർത്തി എഴുതിയിരുന്ന ഇദ്ദേഹം, ഒന്നരവർഷത്തെ പരിശ്രമത്തിലൂടെയാണ് ഇറ്റാലിയൻ ഭാഷയിലേക്ക് ബൈബിൾ പകർത്തിയെഴുതിയത്.

വിശുദ്ധ മർക്കോസിന്റെ സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതിയ പതിനെട്ടായിരം പേരുടെ സംഗമത്തിന് ലഭിച്ച
ബുക്ക് ഓഫ് ഇൻഡ്യ റെക്കോർഡ് പുരസ്കാരം ബെസ്റ്റ് ഓഫ് റെക്കോർഡ് ഇന്ത്യ പ്രതിനിധി ടോണി ചിറ്റാട്ടുകുളത്തിൽ നിന്നും ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിക്കുന്നു. മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ എന്നിവർ സമീപം