Browsing: anti conversion law

ഇറാനിലെ യുദ്ധത്തിന്റെയും പ്രത്യാക്രമണങ്ങളുടെയും ആഘാതങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും നാട്ടിന്‍പുറത്തെയും അടുക്കളകളെയും ഭക്ഷണശാലകളെയും പണിശാലകളെയും ബാധിക്കുന്ന പാചകവാതകക്ഷാമത്തിനും ഇന്ധനവിലക്കയറ്റത്തിനും തൊഴില്‍നഷ്ടത്തിനും സമ്പദ് വ്യവസ്ഥയുടെ താളംതെറ്റലിനും ഇടയാക്കുകയും, ആറു ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും കടുത്ത അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുകയും, ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ 94 രൂപ നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തിലും, രാജ്യം ഭരിക്കുന്ന ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയ അജന്‍ഡയില്‍ മതപരിവര്‍ത്തന നിരോധനത്തിന്റെയും ഏകീകൃത സിവില്‍ കോഡിന്റെയും ആഖ്യാനത്തിന് അടിയന്തര പ്രാധാന്യം നല്‍കി മുന്നേറുകയാണ്.