Browsing: ACN

ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുവാൻ പോഡ്കാസ്റ്റുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. സംഘടനയുടെ യുഎസ്എ വിഭാഗവും ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ‘ഫെയ്ത്ത് അണ്ടർ സീജ്’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റ് പരമ്പര ആരംഭിച്ചത്. ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ദീർഘകാലമായി മതപീഡന വിശകലന വിദഗ്ദ്ധനുമായ റോബർട്ട് റോയലാണ് ആതിഥേയത്വം വഹിക്കുന്നത്.