ഫര്‍ഹാദിയുടെ ചിത്രങ്ങളിലെല്ലാം വിവിധ ജീവിത പ്രശ്‌നങ്ങളില്‍ ഉഴലുന്ന കഥാപാത്രങ്ങളെ കാണാം. അവരുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമകളുടെ കാതല്‍. അമീര്‍ ജുദാദി അവതരിപ്പിച്ച റഹിം, സമകാലിക ഇറാനിയന്‍ സമൂഹത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്ന ഒരു കഥാപാത്രമാണ്.