- തെലുഗാനായിൽ വാഹനാപകടത്തിൽ 10 മരണം
- “ബൈബിള്‍ പേജുകൾ മുറിച്ച് മുടിയിൽ ഒളിപ്പിച്ചു, ജയിൽ അനുഭങ്ങൾ തുറന്നു പറഞ്ഞ്, സുഡാനീസ് വനിത
- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; തിളക്കമോടെ മഞ്ഞുമ്മൽ ബോയ്സ്
- അനില്‍ അംബാനിയുടെ 3,000 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
- യു പിയിൽ കൂലി ചോദിച്ച ദളിത് കർഷകത്തൊഴിലാളിയെ ഭൂവുടമ മർദ്ദിച്ച് കൊലപ്പെടുത്തി
- മരിച്ചവരെ ഓർക്കുന്നത് ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നൽകുന്നു-പാപ്പാ
- ട്രെയിനിൽ നിന്ന് തള്ളിയിട്ട് പരിക്കേറ്റ പെൺകുട്ടി ഐസിയുവിൽ
- ശബരിമല സ്വര്‍ണക്കൊള്ള: മുൻ പ്രസിഡന്റ് എൻ.വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി
Browsing: History
മൈക്കിൾ ജാക്സൺ മുതൽ ബീറ്റിൽസ് വരെയുള്ള പ്രഗത്ഭ ഗായകരുടെയും ബാൻഡുകളുടെയും പാട്ടുകൾ ലോകം കൂടുതൽ കേട്ടിട്ടുള്ളത് ഇ.എം.ഐ.യുടെ ലേബലിൽ നിന്നുമാണ്. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇ.എം.ഐ. ഇവിടെ ആൽബങ്ങൾ നിർമ്മിച്ചിരുന്നത്. വളരെ അപൂർവമായാണു ഒരു മലയാളം ക്രിസ്ത്യൻ ഗാന സമാഹാരം ഇവർ നിർമ്മിക്കുന്നത്.
ലോകത്തോടു വിട പറഞ്ഞ ഗായകന് ജയചന്ദ്രനെ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എല്ലാവരും ഓര്‍ക്കുമ്പോള്‍ ഗായിക മിന് മിനി അദ്ദേഹത്തെക്കുറിച്ചു പറയുന്നത് നന്ദി നിറഞ്ഞ മനസ്സോടെയാണ്.
അന്തരിച്ച പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ കഥകളും തിരക്കഥകളും നോവലുകളും നാടകവുമെല്ലാം രചിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ലോകത്ത് ഗാനരചയിതാവായി എം.ടി.യുടെ പേരെഴുതപ്പെട്ടത് ഒരേ ഒരു സിനിമയിലാണ്. രണ്ടു സിനിമകള്‍ക്കായി അദ്ദേഹം ഗാനരചന നിര്‍വഹിച്ചെങ്കിലും ഒരു സിനിമ വെളിച്ചം കണ്ടില്ല.
പാട്ടിനു ജന്മം നല്കിയ ജെസ്റ്ററിനു ലോകം നല്കിയ സമ്മാനമായിരിക്കാം ഈ ഗാനത്തിന് പിന്നീടു ലഭിച്ച ആഗോളതല അംഗീകാരം. ജെസ്റ്ററിന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. ജെസ്റ്ററിന്റെ പിതാമഹന്റെ കാലം വരെ ഒരു അടിമകുടുംബമായിരുന്നു അവരുടേത്. ഈ ഒരു പാട്ടിലൂടെ എല്ലാ ക്രിസ്മസിനും ജെസ്റ്ററിനെയും ലോകം ഓര്‍ക്കുമല്ലോ.
റെക്കോര്‍ഡ് ചെയ്യാനാഗ്രഹിച്ച പാട്ടുകള്‍ ബാക്കിയാക്കി പോള്‍ ചിറ്റൂര്‍ യാത്രയായി. ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന പോള്‍ ചിറ്റൂര്‍ ഡിസംബര്‍ 14നു ലോകത്തോട് വിട പറഞ്ഞു. പലചരക്കു കടയില്‍ ജോലി ചെയ്യുമ്പോഴും പോള്‍ ചിറ്റൂരിന്റെ ഉള്ളു നിറയെ സംഗീതമായിരുന്നു. ആരെങ്കിലും സൃഷ്ടിച്ച പാട്ടുകളായിരുന്നില്ല പോള്‍ ചിറ്റൂര്‍ മൂളി നടന്നിരുന്നത്. സ്വന്തം വരികളും താന്‍ സൃഷ്ടിച്ച സംഗീതവുമായിരുന്നു.
വിശുദ്ധരുടെ പേരുകളാണ് പള്ളികള്‍ക്കു നല്‍കുന്നത്. അറിയപ്പെടുന്നത് ചിലപ്പോള്‍ സ്ഥലപ്പേരുകളിലും. എന്നാല്‍ ഒരു പാട്ടിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു പള്ളിയുണ്ട്. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലാണ് ‘സൈലന്റ് നൈറ്റ്’ പള്ളി സ്ഥിതി ചെയ്യുന്നത്. സൈലന്റ് നൈറ്റ് എന്ന വിഖ്യാതഗാനം പിറവിയെടുത്ത പള്ളിക്കു ഔദ്യോഗികമായിത്തന്നെ സൈലന്റ് നൈറ്റ് ചാപ്പല്‍ എന്നു നാമകരണം നടത്തുകയായിരുന്നു.
ലോകത്തിനു മുഴുവന്‍ സന്തോഷ വാര്‍ത്ത വിളംബരം ചെയ്ത മാലാഖമാരുടെ സംഗീതത്തിന്റെ തുടര്‍ച്ചയാണല്ലോ ക്രിസ്മസ് കരോള്‍. ലോകസംഗീത ചരിത്രത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിഷയം തിരുപ്പിറവിയാണ്. ഏറ്റവുമധികം കസ്സറ്റുകളും സിഡികളും വിപണിയില്‍ എത്തിയിട്ടുള്ളതും വില്‍പ്പന നടന്നിട്ടുള്ളതും ക്രിസ്മസ് ആല്‍ബങ്ങളാണ്.
1756 ജനുവരി 27നാണു മൊസാര്‍ട്ട് ജനിച്ചത്. ബീഥോവന്റെ ജനനത്തീയതി ലഭ്യമല്ലെങ്കിലും ജ്ഞാനസ്നാനം നടന്നത് 1770 ഡിസംബര്‍ 17 നാണു എന്നതിനു രേഖകളുണ്ട്. പതിനാലു വയസ്സിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലു ണ്ടായിരുന്നത്. മൊസാര്‍ട്ടിനെ ചേട്ടാ എന്നു വിളിക്കണം. ഒരേ കാലത്തു ജീവിച്ചിരുന്ന ഇവര്‍ കണ്ടുമുട്ടിയിരുന്നോ എന്ന് സംഗീതഗവേഷകര്‍ കൗതുക ത്തോടെ അന്വേഷിക്കുമായിരുന്നു.
മദര്‍ തെരേസയോടു ഏറെ ആദരവും സ്നേഹവും സൂക്ഷിക്കുന്നൊരാളാണ് അംജദ് അലിഖാന്. മദര്‍ തെരേസയുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കാന്‍ അംജദ് അലിഖാനു സന്തോഷമായിരുന്നു. മദറിന്റെ നിര്യാണശേഷം സംഗീതാഞ്ജലിയായി ഒരു ആല്‍ബം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് തന്റെ സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചത്.
പള്ളിമണികളുടെ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത് ഒരു ആല്‍ബമിറങ്ങിയിട്ടുണ്ട്. ക്രിസ്മസ് കാലമാകുമ്പോള്‍ പള്ളിമണികളില്‍ നിന്നും ലോകപ്രശസ്തമായ ക്രിസ്മസ് പാട്ടുകളുടെ ഈണം അലയടിക്കും.
കത്തീഡ്രലുകളിലെ ഈ മണിനാദം നേരില്‍ കേള്‍ക്കുവാനായി സഞ്ചാരികള്‍ വരുന്നതും പതിവാണ്. ഇങ്ങനെ പള്ളിമണികള്‍ മുഴക്കിയ ക്രിസ്മസ് ഈണങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ആല്‍ബമാണ് ‘ദി ബെല്‍സ് ഓഫ് ക്രിസ്മസ്’.
Subscribe to Updates
Get the latest creative news from FooBar about art, design and business.
