Browsing: History

തീ പിടിച്ച ഡ്രം സ്റ്റിക്കുമായി വേദികളെ കീഴടക്കിയിരുന്ന, ജൂനിയര്‍ ശിവമണി എന്നറിയപ്പെട്ടിരുന്ന ഡ്രമ്മര്‍ ജിനോ കെ. ജോസ് (47)വിടവാങ്ങി. വിഖ്യാത ഡ്രമ്മര്‍ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന പേര് നല്കിയത്.

കെപിഎസി ജോണ്‍സന്‍ അവിചാരിതമായാണ് ഒരു പ്രഫഷണല്‍ നാടകസംഘത്തില്‍ എത്തപ്പെടുന്നത്. ദേവരാജന്‍ മാസ്റ്റര്‍ നാടക-സിനിമാ രംഗത്ത് സൂപ്പര്‍താരമായി വിളങ്ങിയിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ പ്രിയ ഹാര്‍മോണിസ്റ്റായിരുന്നു ജോണ്‍സന്‍

അമേരിക്കയില്‍ നിര്‍മിച്ചു കേരളത്തിലെത്തിച്ച ‘മെലഡീസ് ഓഫ് യേശുദാസ് ഇന്‍ അമേരിക്ക’യുടെ വളരെക്കുറച്ചു കോപ്പികളാണ് സംഗീതാസ്വാദകര്‍ക്കു ലഭിച്ചത്. ഇന്നും ഏറ്റവും ലഭ്യതക്കുറവുള്ള യേശുദാസിന്റെ ഗാനസമാഹാരമായി സംഗീതഗവേഷകര്‍ കരുതുന്ന സമാഹാരങ്ങളിലൊന്ന് ഇതാണ്. ജോസ് ആന്റണിയാണ് ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ശ്രീകുമാരന്‍ തമ്പി വരികളെഴുതി. യേശുദാസ് സംഗീതം നല്‍കിയ പാട്ടുകളെന്ന പ്രത്യേകതയും ഇതിനുണ്ട്.

എതിർ കക്ഷികൾക്ക് നിയമക്കുരുക്കു മുറുക്കാനും സ്വന്തം കക്ഷികൾക്ക് കുരുക്കഴിക്കാനുമുള്ള ‘ലോപോയിന്റ്സ്’ എഴുതിയ തൂലിക കൊണ്ട് കപിൽ സിബൽ എഴുതിയ പ്രണയഗീതങ്ങൾ കേട്ടിട്ടുണ്ടോ ?

കത്തോലിക്കാ സഭയുമായി ഒരു ബന്ധവുമില്ലാതിരുന്ന ഒ .എൻ .വി.യും ദേവരാജനും ചേർന്നൊരുക്കിയ ഒരു ഗാനം കുരിശിന്റെ വഴിയിലെ ഗാനങ്ങൾക്ക് മാർഗ്ഗദീപമാകുകയായിരുന്നു.

രണ്ടു പാട്ടുകള്‍ മാത്രമുള്ളൊരു റെക്കോര്‍ഡ് വാങ്ങുന്ന തുകയുണ്ടെങ്കില്‍ രണ്ടു സെന്റ് സ്ഥലം കിട്ടുന്ന കാലം. എന്നാലും സംഗീതപ്രേമികള്‍ അന്നത്തെ വന്‍തുക കൊടുത്തു റെക്കോര്‍ഡുകള്‍ വാങ്ങിയിരുന്നു. ഇന്നും ആ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചു വച്ചു അതില്‍ നിന്നും ‘അനലോഗ് ‘ ഓഡിയോയുടെ ശ്രവണസുഖം ആസ്വദിക്കുന്നവര്‍ നമുക്കിടയിലുണ്ട്.