Browsing: History

2025 മെയ് രണ്ടാം തിയതി രാവിലെ 8.30നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലിയില്‍ ആലപിക്കപ്പെട്ട മലയാളഗാനത്തിന്‍റെ സൃഷ്ടാവ് എറണാകുളത്തുകാരനാണെന്നത് എല്ലാ കേരളീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ലോകത്തിലെ ഒരു കൊച്ചു ഭാഷയെ കത്തോലിക്കാ സഭയുടെ ആസ്ഥാന രാജ്യത്ത്, അതും ഒരു പാപ്പായുടെ ചരമശുശ്രൂഷയുടെ ഭാഗമായ വിശുദ്ധബലിയില്‍ പങ്കു ചേര്‍ത്തുവെന്നതില്‍ ദൈവത്തിനു നന്ദി പറയാം.

പണ്ടുകാലങ്ങളില്‍ നമ്മുടെ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പ് കുറെ സമയം പാട്ടുകള്‍ കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. 1980-കളില്‍ അത്തരത്തില്‍ തീയേറ്ററുകളില്‍ ഏറ്റവുമധികം കേട്ടിട്ടുള്ള പാട്ടുകളില്‍ ഒന്നാണ് ‘പൂവല്ല പൂന്തളിരല്ല’ എന്ന് തുടങ്ങുന്ന ഗാനം.

വിശുദ്ധസ്മൃതിയിലേക്കു പ്രവേശിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസിന്റെ ചിന്തകളും പ്രാര്‍ഥനകളും പ്രസംഗശകലങ്ങളും സംഗീതവും സമന്വയിപ്പിക്കുന്ന ഒരു ആല്‍ബമാണ് ‘വേക്ക് അപ്’. വത്തിക്കാന്‍ റേഡിയോയുടെ ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത 11 പ്രഭാഷണങ്ങളുടെ പ്രസക്തഭാഗങ്ങളാണ് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുള്ളത്.

മലയാളചലച്ചിത്ര ശാഖയിലെ മറ്റൊരു രചയിതാവിനും ലഭിക്കാത്ത അപൂര്‍വഭാഗ്യവും മങ്കൊമ്പു ഗോപാലകൃഷ്ണന് ലഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗായിക ആശ ബോസ്ലെ പാടിയിട്ടുള്ള ഏക മലയാള ഗാനത്തിന് തൂലിക ചലിപ്പിച്ചത് മങ്കൊമ്പായിരുന്നു.

ക്രിസ്തീയഭക്തിഗാനശാഖയ്ക്ക് കുറെ നല്ല രചനകള്‍ നല്‍കിയ എ.കെ. പുതുശ്ശേരി കഴിഞ്ഞ ദിവസം വിടവാങ്ങി. നാടകരംഗത്തു സജീവമായി നിലകൊണ്ടിരുന്ന എ.കെ.പുതുശ്ശേരി അനേകം നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ഒരു നാടകത്തിനായി പുതുശ്ശേരി എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്‍കിയൊരു ഗാനം പിന്നീട് ഡോ. കെ.ജെ.യേശുദാസ് തന്‍റെ ഒരു സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ക്രിസ്തീയഭക്തിഗാനശാഖയില്‍ ഏറ്റവുമധികം ആരാധനാക്രമഗീതങ്ങള്‍ രചിച്ച ഫാ. ജോസഫ് മനക്കിലും സംഗീതത്തിലൂടെ വരികള്‍ക്ക് ഭക്തി പകര്‍ന്ന കെ.കെ. ആന്റണി മാസ്റ്ററും ഒന്നിച്ച ആല്‍ബമാണ് സ്‌നേഹധാര. 1986 -ല്‍ തരംഗിണി മ്യൂസിക് കമ്പനി പ്രകാശനം ചെയ്ത സ്‌നേഹധാരയിലെ പാട്ടുകള്‍ ആലപിച്ചിട്ടുള്ളത് യേശുദാസും സുജാതയുമാണ്.

തന്റെ ചിന്തകളിലൂടെ, വിനയത്തിലൂടെ, എളിമയിലൂടെ എല്ലാം ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ തന്റെ സംഗീതപ്രേമത്തിലൂടെയും ശേഖരത്തിലൂടെയും നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.

നാല്‍പ്പതു വര്‍ഷങ്ങളായി നമ്മുടെ ദേവാലയങ്ങളില്‍ റീത്തുവ്യത്യാസമില്ലാതെ കാഴ്ചസമര്‍പ്പണത്തിനു ആലപിക്കപ്പെടുന്ന ഗാനം. 1986 ല്‍ വിശുദ്ധ ജോണ്‍പോള്‍ പാപ്പാ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ രണ്ടു കാഴ്ചവയ്പ്പ് ഗാനങ്ങളാണ് ആലപിച്ചത്.

മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാര്‍ഡുകളുടെ ചരിത്രത്തില്‍ ലോകത്തില്‍ തന്നെ അപൂര്‍വതയുള്ളൊരു റെക്കോര്‍ഡിനുടമയാണ് പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്.
ദേശീയ അവാര്‍ഡുകള്‍ – 8, കേരള സംസ്ഥാന അവാര്‍ഡുകള്‍ -25, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ -5 , ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡുകള്‍ 4, കര്‍ണാടകയുടെയും ബംഗാളിന്റെയും അവാര്‍ഡുകള്‍ ഓരോ തവണ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ പുരസ്‌കാരപ്പട്ടിക.