Browsing: Church

വടക്കൻ – മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍.

സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം. രണ്ടാമത്തെ കൺസിസ്റ്ററി ജൂണില്‍ നടക്കും. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട ആദ്യത്തെ അസാധാരണ കൺസിസ്റ്ററി സമാപിച്ചത്. സമാപന സമ്മേളനത്തില്‍ അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ അവസാന വാരത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചു.

ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിതനായി. 1964ൽ വിവിധ മതങ്ങൾക്കിടയിൽ ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം.

സമാധാനചര്‍ച്ചകളും കരാറുകളും കാറ്റില്‍പറത്തി ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു. ഗാസയിലെ കത്തോലിക്ക ദേവാലയം ഇസ്രായേലി വ്യോമാക്രമണത്തിൽ പ്രകമ്പനം കൊള്ളുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പാലസ്തീൻ ക്രിസ്ത്യൻ ആക്ടിവിസ്റ്റ് ഇഹാബ് ഹസ്സൻ പങ്കിട്ട വീഡിയോയിലാണ് സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളുള്ളത്. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ പ്രാർത്ഥിക്കുമ്പോള്‍ പുറത്തു വലിയ സ്ഫോടനം ഉണ്ടാകുന്നതും കെട്ടിടം കുലുങ്ങുന്നതും ജനാലകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതും ദൃശ്യമാണ്. ജനുവരി 4 ഞായറാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിൽ ലിയോ പാപ്പായുടെ പൊന്തിഫിക്കറ്റിന്റെ ആദ്യ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കം. ലിയോ പാപ്പയും കാർഡിനൽസ് കോളേജിലെ അംഗങ്ങളും പങ്കെടുക്കുന്ന, അടച്ചിട്ട വാതിലുകൾക്കുള്ളിൽ നടക്കുന്ന സെഷനുകളോടെയാണ് കൺസിസ്റ്ററിക്ക് തുടക്കം കുറിച്ചത്.

പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 122 ആയി കുറഞ്ഞു. ഇറ്റലിക്കാരനും അപ്പസ്തോലിക നൂൺഷ്യോയുമായ കർദ്ദിനാൾ മാരിയോ ത്സെനാറിക്ക് ജനുവരി അഞ്ചാം തീയതി എൺപത് വയസ്സെത്തിയതിനെത്തുടർന്നാണ് വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണത്തിൽ കുറവുണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം, മൊത്തം കർദ്ദിനാൾ സംഘത്തിലെ 245 അംഗങ്ങളിൽ 123 പേർ വോട്ടവകാശമില്ലാത്തവരാണ്.

2025-ലെ പ്രത്യാശയുടെ ജൂബിലിയുമായി ബന്ധപ്പെട്ട് തുറന്ന വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെടുമ്പോൾ, ഇതിനോടകം ഇവ കടന്നത് മൂന്നേകാൽ കോടിയിലധികം തീർത്ഥാടകരെന്ന് ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച “സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി”. ജനുവരി 5-ന് നടന്ന ഒരു പ്രസ് കോൺഫറൻസിൽ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കൂടിയായ ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ല, ജൂബിലി വർഷത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു

പൊള്ളാച്ചി ലൂർദ് മാതാ ദേവാലയം പുതുവർഷം 2026നെ സ്വാഗതം ചെയ്തത്, ആത്മീയമായി സമ്പന്നമാക്കുന്ന ആഘോഷത്തോടെയാണ് . ചരിത്രവും ഭക്തിയും സമൂഹവും ഒരുമിച്ച് കൊണ്ടുവന്ന ആഘോഷം പരിശുദ്ധ കന്യകാമറിയത്തിന്റെ 22 പ്രത്യക്ഷീകരണങ്ങളുടെ അവതരണം ഇടവകയിൽ സംഘടിപ്പിച്ചു.

കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ), രാജ്യത്തുടനീളം വിശ്വാസ രൂപീകരണവും സുവിശേഷീകരണ പ്രഘോഷണവും ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന ചുവടുവയ്പ്പായി, ഇന്ത്യയിൽ ‘ദി ചോസൻ’ വെബ് സീരിസിന്റെ കാത്തലിക് എൻഗേജ്മെന്റ് മാനേജരായി ശ്രീ. അജിൻ ജോസഫിനെ നിയമിച്ചു.