Browsing: Church

നിങ്ങൾ പാടുമ്പോൾ പ്രാർത്ഥിക്കുകയാണെങ്കിൽ, എല്ലാവരെയും പ്രാർത്ഥിക്കാൻ നിങ്ങൾ സഹായിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ സമൂഹങ്ങൾക്കായി ഒരു ഗൗരവമേറിയ ആരാധനക്രമ ആഘോഷമോ, ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടിയോ തയ്യാറാക്കുമ്പോൾ, അച്ചടക്കവും സേവന മനോഭാവവും ആവശ്യമുള്ള ഒരു ശുശ്രൂഷയാണിത്. സംഗീതത്തോടുള്ള സ്നേഹത്താലും, സേവനമനോഭാവത്താലും വിവിധ ആളുകൾ ഒന്നിച്ചുചേരുന്ന ഒരു ചെറിയ കുടുംബമാണ് ഗായകസംഘം.

ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചു സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷനറി കോൺഗ്രസ് നവംബർ മാസം 27 മുതൽ 30 വരെ നടക്കും.

ദൈവശാസ്ത്രപരമായ വിവാദങ്ങൾ പിന്നിൽ ഉപേക്ഷിച്ച് ഐക്യവും, അനുരഞ്ജനവും കൈവരിക്കാൻ ഒരുമിച്ച് നടക്കാൻ, ഭാവിയെ ലക്ഷ്യം വച്ചുള്ള ഒരു എക്യൂമെനിസത്തിനായി, വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ , “ഇൻ ഉണിത്താത്തെ ഫിദെയി” എന്ന പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു.

കട്ടക്ക്-ഭുവനേശ്വർ (ഇന്ത്യ) മെത്രാപ്പോലീത്തൻ അതിരൂപതയുടെ സഹായ മെത്രാനായി, മോൺസിഞ്ഞോർ രബീന്ദ്ര കുമാർ രണസിംഗിനെ, നവംബർ മാസം ഇരുപത്തിരണ്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

ഗോവ, ഗൈച്ചോ സായിബ് എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന്റെ മഹത്തായ ആഘോഷത്തിനായി ഗോവ ഒരുങ്ങുന്നു, ഡിസംബർ 3 ന് ഓൾഡ് ഗോവയിൽ തിരുനാൾ ആചരിക്കും

ഡിസംബർ 7 ലത്തീൻ സഭയുടെ നയ രൂപീകരണ് ഏകോപനസമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ, ലത്തീൻ കത്തോലിക്കാദിനമായി സാഘോഷം കൊണ്ടാടുന്നു.