Browsing: Church

സുവിശേഷവൽക്കരണത്തിനായുള്ള നവീകൃതവും സൃഷ്ടിപരവുമായ സമീപനങ്ങൾക്കായുള്ള ശക്തമായ ആഹ്വാനത്തോടെയാണ് ചോസൺ ഏഷ്യ കാത്തലിക് ഉച്ചകോടി ആരംഭിച്ചത്.

കെസിബിസിയുടെ ബൈബിൾ പാരായണ മാസാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിൽ കെസിബിസി വൈസ് ചെയർമാനും ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ നിർവഹിച്ചു.

നാലാം ക്ലാസ് കുട്ടികളുടെ പ്രത്യാശയുടെ സംഗമം പുനലൂർ :പുനലൂർ രൂപതയിലെ കൊല്ലം ,പത്തനംതിട്ട…

ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഡാർജിലിംഗ് രൂപതയുടെ, പുതിയ പിന്തുടർച്ചാവകാശമുള്ള മെത്രാൻ പദവിയിലേക്ക്, അതെ രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

കൊച്ചി രൂപതയിലെ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ദേവാലയം മുന്നൂറ്റിമൂന്നു വിശുദ്ധരെ അണിനിരത്തിക്കൊണ്ട് ലോക റെക്കോർഡിൽ ഇടം നേടി. ഇന്നലെ ഇടവകയിൽ നടന്ന ‘സാങ്ക്തി നോബുസ്‌കും’ (വിശുദ്ധർ നമ്മോടു കൂടെ) എന്ന് പേരിട്ട അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ ആണ് ഇടവകയിലെ മതബോധന വിഭാഗം വിശുദ്ധരായി വേഷം ഇട്ടതു.

രൂപതയിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ സംഗമം പുനലൂർ ബിഷപ് ഹൗസിൽ നടന്നു. കുട്ടികളുടെ സംഗമം പുനലൂർ രൂപത അധ്യക്ഷൻ റവ. ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്‌തു.

നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, വത്തിക്കാനിൽനിന്ന് പുറപ്പെട്ട പാപ്പാ, റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ട്, പ്രാദേശികസമയം പന്ത്രണ്ടരയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.