Browsing: Church

ബെയ്‌റൂട്ട് കടൽത്തീരത്ത് പാപ്പ അർപ്പിച്ച വിശുദ്ധ ബലിയിൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ ഒന്നരലക്ഷത്തിൽപരം വിശ്വാസികളാണ് പങ്കുചേർന്നത്. റോമിലേക്കുള്ള മടക്ക യാത്രയ്ക്ക് മുൻപ് പാപ്പയ്ക് യാത്രയയപ്പ് നൽകാൻ ലെബനോൻ പ്രസിഡന്റ് ജോസഫ് ഔൺ ബെയ്റൂട്ട് വിമാനത്താവളത്തിൽ എത്തിയിരിന്നു.

ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിൽ സെന്റ് വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിൽ നിന്നുള്ള 34 വയസ്സുള്ള സിസ്റ്റർ മരിജ ടാറ്റ്‌ജാന സെർനോയാണ് അല്ലാഹു അക്ബർ വിളിച്ച് കത്തിയാക്രമണം നടത്തിയത്. നവംബർ 28ന് മലേഷ്നിക്കയിൽവെച്ചാണ് ആക്രമണം നടന്നതെന്ന് സന്യാസ സമൂഹം പിന്നീട് അറിയിച്ചു.

ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.