- ലൂർദ് ആശുപത്രി വനിതാദിനം ആഘോഷിച്ചു.
- ബി ഇ സി സംഗമം നടത്തി
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ചെയ്തു
- ഇറാൻ യുദ്ധത്തിനു വിരാമമിടാൻ ആഹ്വാനം ചെയ്ത്; ലോകം മുഴുവനുമുള്ള ബിഷപ്പുമാരുടെ കോൺഫറൻസ്
- ഒഡീഷയിൽ കത്തോലിക്ക ദേവാലയത്തിൽ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
- ലോകത്തെ ഏറ്റവും പ്രായം കൂടിയ വൈദികന് ജന്മദിനാശംസയുമായി പാപ്പാ
- ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത്, കെനിയൻ ബിഷപ്പുമാർ
- അംഗോളയിൽ കത്തോലിക്കാ പുരോഹിതന് നേരെ കത്തിയാക്രമണം
Browsing: Church
സാമ്പത്തിക, സാംസ്കാരിക, ആത്മീയ അടിമത്തത്തിന്റെ പുതിയ രൂപങ്ങളാൽ, നിസ്സംഗതയും, ബഹിഷ്കരണവും നിറഞ്ഞ ഒരു ലോകത്ത്, വിശുദ്ധ അൻസ്ഗറിന്റെ ജീവിത മാതൃക ഏറെ പ്രധാനപ്പെട്ടതാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പറഞ്ഞു. ഡെൻമാർക്കിൽ വിശുദ്ധ അൻസ്ഗറിന്റെ പ്രേഷിതദൗത്യം ആരംഭിച്ചതിന്റെ 12-ാം ശതാബ്ദി ആഘോഷങ്ങളിൽ, കോപ്പൻഹേഗൻ കത്തീഡ്രലിൽ, പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ, എത്തിയ കർദിനാൾ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകവെയാണ് ഇക്കാര്യം പറഞ്ഞത്.
2025 മധ്യത്തോടെ, സംഘർഷം, അക്രമം, പീഡനം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ കൊണ്ട് ആഗോളതലത്തിൽ 117.3 ദശലക്ഷം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി എന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ UNHCR റിപ്പോർട്ട് ചെയ്തത്, അവരിൽ ഏകദേശം 42.5 ദശലക്ഷം അഭയാർത്ഥികളും ഉൾപ്പെടുന്നു.
സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച ‘ജീവൻ ജ്യോതി’ അല്മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിച്ചു. സുവിശേഷവൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘഡിത പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകൾ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്തരേന്ത്യൻ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു ബിഷപ്പ് ഡോമിനിക് കൊക്കാട്ടെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെ സായുധധാരികൾ മോചിപ്പിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ദേവാലയത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവർക്കാണ് മോചനം ലഭിച്ചത്. ഡിസംബർ 14 ന് കബ്ബ ബുനു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ ഭാഗമായി ഫുലാനി ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ഘട്ടംഘട്ടമായി മോചനം സാധ്യമായിരിന്നു.
ആഗോള ദൈവകാരുണ്യ കോൺഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ് തയ്യാറെടുക്കുന്നു. ജൂൺ 7 മുതൽ 12 വരെയാണ് ആറാമത്തെ ദൈവകരുണയുടെ കോൺഗ്രസ് നടക്കുക. വിൽനിയസ് അതിരൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ, ദൈവകരുണയെ കേന്ദ്രീകരിച്ചുള്ള ഒരു ആഴ്ചത്തെ പ്രാർത്ഥന, ധ്യാന വിചിന്തനം, ഭാവി പദ്ധതികൾക്കായുള്ള ആസൂത്രണം എന്നിവ നടക്കും. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്മാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കും.
ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേർത്തുപിടിച്ച വൈദികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാൻസിസ് അസീസ്സി ഇടവക ദേവാലയത്തിൽ നടന്ന ദിവ്യബലിയ്ക്കിടെയുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുർബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാർത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികൻ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ചത്.
സിറിയൻ ക്രൈസ്തവർക്ക് സഹായഹസ്തവുമായി യഹൂദരുടെയും ക്രൈസ്തവരുടെയും കൂട്ടായ്മയായ ഇന്റർനാഷ്ണൽ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ആൻഡ് ജൂസ്. സിറിയയിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിലാണ് സഹായവുമായി യഹൂദ സംഘടന മുന്നോട്ട് വന്നത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിക്കടുത്തുള്ള ക്രിസ്ത്യൻ, ഡ്രൂസ് സമൂഹങ്ങൾക്കുള്ള മാനുഷിക പിന്തുണ കൂടുതൽ നൽകുന്നതിന്റെ ഭാഗമായി ജീവൻരക്ഷ പരിചരണത്തിനു പരിമിതമായ പ്രദേശങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി അഞ്ച് ആംബുലൻസുകൾ വിതരണം ചെയ്തു.
കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ നേതൃത്വത്തിൽ മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം കോഴിക്കോട് സിറ്റി സെൻറ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തി. വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
കേരള കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന 14 ആഴ്ചത്തെ പ്രസംഗ-നേതൃത്വ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ കച്ചേരിപ്പടിയിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
