Browsing: Church

NABARD ന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലുള്ള സന്നദ്ധ സംഘടനകളുടെ സംഗമം കണ്ണൂർ കയ്റോസിൽ വച്ച് നടത്തി  കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ്‌ വടക്കുംതലയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു

ഇറ്റാലിയൻ ഭാഷയിലേക്ക് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളുമായാണ് സമാപന ദിവസം മുൻ കെഎസ്ഇബി ജീവനക്കാരൻ പിലാത്തറ വ്യാകുലമാതാ ദൈവാലയ ഇടവകാംഗമായ വിജയകുമാർ എത്തിയത്. കഴിഞ്ഞ വർഷങ്ങളിലായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് സമ്പൂർണ ബൈബിൾ പകർത്തി എഴുതിയിരുന്ന ഇദ്ദേഹം, ഒന്നരവർഷത്തെ പരിശ്രമത്തിലൂടെയാണ് ഇറ്റാലിയൻ ഭാഷയിലേക്ക് ബൈബിൾ പകർത്തിയെഴുതിയത്.

മലങ്കര കത്തോലിക്കാ പാറശാല ഭദ്രാസന ദൈവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ ഒരു വർഷമായി നടത്തപ്പെടുന്ന നവതി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി ഒന്നിന് നടത്തും. ഒന്നിനു വൈകുന്നേരം നാലിനു ജപമാല പ്രാഥനയും 4:45ന് സന്ധ്യ നമസ്കാരവും നടക്കും.

യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ. കെസി വൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കന്നിവയലിൽ അധ്യക്ഷത വഹിച്ചു.

നമ്മൾ ചെയ്യുന്ന ഏറ്റവും ചെറിയ സഹായങ്ങൾ പോലും വേർതിരിവുകൾ ഇല്ലാതെ സന്തോഷത്തോടെ ചെയ്യുമ്പോൾ നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും അത് ലോകമാനവികതയുടെയും, ദൈവസ്നേഹത്തിന്റെയും പുതിയ അനുഭവതലങ്ങൾ സമ്മാനിക്കുമെന്ന് കോഴിക്കോട് അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ.

സഭ-സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവയില്‍ പ്രാഗല്‍ഭ്യം നേടിയവര്‍ക്കുള്ള കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെഎല്‍സിഎച്ച്എ) പ്രഥമ ചരിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിനു കീഴിൽ ലോകമെമ്പാടുമുള്ള യുവജന സംഘടനകളുടെ കൂട്ടായ്‌മയായ ഫിംക്യാപ് എന്ന സംഘടനയുടെ ഏഷ്യ ഘടകത്തിൻ്റെ ആത്മീയ ഡയറക്‌ടറായി സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് കമ്മീഷൻ സെക്രട്ടറിയും എസ്എംവൈഎം ഗ്ലോബൽ ഡയറക്‌ടറുമായ ഫാ. ജേക്കബ് ചക്കാത്ര തെരഞ്ഞെടുക്കപ്പെട്ടു.

വിശ്വാസികൾക്ക് വേണ്ടിയുള്ള അജപാലന സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി, ടോംബുര-യാമ്പിയോ രൂപതയിൽ പുതിയ ഒരു അജപാലന കേന്ദ്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. രൂപതയുടെ മെത്രാൻ എഡ്വേർഡോ ഹിബോറോ കുസ്സാലയാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. കഷ്ടപ്പാടുകൾക്കിടയിലും, ആന്തരിക ആത്മീയ ശക്തി കാത്തുസൂക്ഷിച്ച വിശ്വാസികളെ അഭിനന്ദിച്ച അദ്ദേഹം, ഇത് സമാധാനത്തിന്റെ അടിസ്ഥാനമായ മാറട്ടെയെന്നും ആശംസിച്ചു.

ഹോങ്കോങ് രൂപതയുടെ 80 -ാം വാർഷികത്തോടനുബന്ധിച്ച്, ജനുവരി 18 ന് ഹോങ്കോങ്ങിലെ ചാർട്ടർ ഗാർഡനിൽ നടന്ന പരിപാടിയിൽ വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ പ്രഭാഷണം നടത്തി. കർത്താവ് തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിക്കുകയും നിങ്ങൾക്ക് സമാധാനം നൽകുകയും ചെയ്യട്ടെ എന്ന ആശംസയോടെയാണ് കർദിനാൾ തന്റെ വാക്കുകൾ ആരംഭിച്ചത്.

പരിശുദ്ധ സിംഹാസനത്തിന്റെ സഭാകോടതിയായ സേക്രഡ് റോമൻ റോട്ടയുടെ നീതിന്യായ വർഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് റോമൻ റോട്ടയുടെ ഡീൻ ആർച്ച് ബിഷപ്പ് അലഹാൻഡ്രോ അരെല്ലാനോ സംസാരിച്ചു. കോടതിയിൽ സേവനമനുഷ്ഠിക്കുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ ആദ്യകൂടിക്കാഴ്ച്ച കൂടിയായിരുന്നു, ഉദ്ഘാടനവേള. കോടതിയുടെ വിവിധ പ്രവർത്തനങ്ങളെ ഡീൻ പാപ്പായ്ക്ക് വിശദീകരിച്ചു.