Browsing: Asian Countries

വിവിധ കൊടുങ്കാറ്റുകളും അവയെത്തുടർന്നുണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കങ്ങളും മൂലം ദുരിതമനുഭവിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് തുണയായി ലിയോ പതിനാലാമൻ പാപ്പാ. മൺസൂൺ മഴയ്ക്ക് പുറമെ, ശ്രീലങ്ക, ഇൻഡോനേഷ്യ വിയറ്റ്നാം, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലായി ആയിരത്തി എണ്ണൂറോളം ആളുകളുടെ ജീവനെടുക്കുകയും, നിരവധി ആളുകൾക്ക് പരിക്കുകൾക്ക് കാരണമാകുകയും ചെയത പ്രകൃതിക്ഷോഭങ്ങൾക്ക് മുന്നിലാണ് പാപ്പാ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങേകിയത്.